Post Category
വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് കേരള വനം വന്യജീവി വകുപ്പ് 2023- 24 വർഷത്തിൽ വനമിത്ര അവാർഡ് നൽകുന്നു. 25,000 രൂപയാണ് അവാർഡ്. ഔഷധച്ചെടികൾ, കാർഷിക ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതം നൽകും. താല്പര്യമുള്ള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ മുതലായവർ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ തൃശ്ശൂർ 20 എന്ന വിലാസത്തിൽ ഓഗസ്റ്റ് 22നു മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ 0487-2320609, 8547603777, 8547603775.
date
- Log in to post comments