Skip to main content

യുവസാഹിത്യ ക്യാമ്പ് 2023 : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പിൽ 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാൻ അവസരം. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകൾ ഡി.ടി.പി ചെയ്ത് വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് / ആധാർ വോട്ടർ ഐ.ഡി ഇവയിൽ ഏതെങ്കിലും ഒരെണ്ണം) ബയോഡാറ്റ വാട്ട്സ് ആപ്പ് നമ്പർ എന്നിവ സഹിതം അപേക്ഷിക്കണം. മലയാളത്തിൽ എഴുതിയ കഥ, കവിത എന്നിവയാണ് അയയ്ക്കേണ്ടത്. കവിത 60 വരിയിലും കഥ 8 ഫുൾസ്കാപ്പ് പേജിലും കവിയരുത്. ജൂലൈ 31ന് മുമ്പ് ഇ-മെയിൽ വിലാസത്തിലോ തപാൽ മുഖേനയോ അയയ്ക്കാം.

വിലാസം: sahithyacamp2023@gmail.com

തപാൽ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം - 695 043 ഫോൺ 0487 2362321.

 

date