Skip to main content

ജീവനി : സൈക്കോളജി അപ്രന്റീസ് ഒഴിവ്

പുല്ലൂറ്റ് ജീവനി മെന്റൽ വെൽബിയിങ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി 2023-2024 അധ്യയന വർഷത്തിൽ പുല്ലൂറ്റ് കെ കെ ടി എം സർക്കാർ കോളേജിലും കോളേജിന്റെ കീഴിലുള്ള മറ്റു കോളേജുകളിലുമായി പ്രവർത്തിക്കുന്നതിന് സൈക്കോളജി അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി 21ന് രാവിലെ 10.30ന് നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യത. ഫോൺ : 8606339928, 0480 2802213.

date