Skip to main content

വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന വിജയാമൃതം, മാതൃജ്യോതി എന്നീ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂനതകളോട് പെരുതി ഡിഗ്രി/ തത്തുല്യ കോഴ്സ്, പി.ജി, പ്രൊഫഷണല്‍ കോഴ്സ് എന്നിവയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കുന്ന പദ്ധതിയാണ് വിജയാമൃതം. ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനുളള ധനസഹായം നല്‍കുന്ന പദ്ധതിയാണ് മാതൃജ്യോതി പദ്ധതി. അപേക്ഷകള്‍ സുനീതി പോര്‍ട്ടലില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 04936 205307.

date