Post Category
യുവസാഹിത്യ ക്യാമ്പ്
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവസാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുളളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത-മലയാളത്തില്‍) ജൂലൈ 31 നകം sahithyacamp2023@gmail.com എന്ന ഇ-മെയിലിലോ, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന് യൂത്ത് സെന്റര്‍, ദൂരദര്ശന് കേന്ദ്രത്തിന് സമീപം, കുടപ്പനക്കൂന്ന് പി.ഒ, തിരുവനന്തപുരം-695043 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ അയക്കാം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലീകവുമായ രചനകള്‍ ഡി.ടി.പി ചെയ്ത്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ ആധാര്‍/വോട്ടര്‍ ഐ.ഡി. ഇവയില്‍ ഏതെങ്കിലും ഒന്ന്) ബയോഡാറ്റ, വാട്സാപ്പ് നമ്പര്‍ എന്നിവ നല്‍കണം. കവിത 60 വരികളിലും കഥ 8 ഫുള്‍സ്കാപ്പ് പേജിലും കവിയരുത്.
date
- Log in to post comments