Skip to main content

എക്കല്‍ കലര്‍ന്ന മിശ്രിതം ലേലം ചെയ്യുന്നു

ആലപ്പുഴ: അച്ചന്‍ കോവിലാറില്‍ നിന്നും നീക്കം ചെയ്ത മണലും ചെളിയും എക്കലും കലര്‍ന്ന മിശ്രിതം ലേലം ചെയ്യുന്നു. ജൂലൈ 20 -ന് രാവിലെ 11.30-ന് നൂറനാട് ഗ്രാമ പഞ്ചായത്തിലെ എടപ്പോണിലും ഉച്ചകഴിഞ്ഞ് രണ്ടിന് ചെന്നിത്തല ഗ്രാമപഞ്ചായത്തിലെ പാറകടവിലെ ഡോ.ഡാനിയല്‍ കടുവാട്ടൂരിന്റെ സ്ഥലത്തും 21ന് ഉച്ചക്ക് 12ന് വെണ്‍മണി ഗ്രാമപഞ്ചായത്തിലെ പുന്തല ബി.കെ.വി. എന്‍.എസ്.എസ്. സ്‌കൂളില്‍ വെച്ചുമാണ് ലേലം. ഫോണ്‍: 9847524381, 9446736999

date