Skip to main content

നഗരസഭ മാസ്റ്റര്‍ പ്ലാന്‍: ആക്ഷേപങ്ങളും അഭിപ്രായങ്ങളും 31വരെ അറിയിക്കാം

ആലപ്പുഴ: അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 2016-ലെ നഗര-ഗ്രാമാസൂത്രണ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ആലപ്പുഴ നഗരസഭ പ്രസിദ്ധീകരിച്ച മാസ്റ്റര്‍ പ്ലാനില്‍ (മാസ്റ്റര്‍ പ്ലാന്‍ ഫോര്‍ ആലപ്പുഴ ടൗണ്‍ 2041) ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിനുളള സമയ പരിധി ജൂലൈ 31 വരെ നീട്ടി.

പമ്പ ബേസിനില്‍ ഉള്‍പ്പെടുന്ന നഗരസഭ എന്ന നിലയിലും ആക്ട്
നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരവും റിസ്‌ക് ഇന്‍ഫര്‍മേഷന്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭയ്ക്കു വേണ്ടി കരട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് നഗരസഭാ വെബ്‌സൈറ്റില്‍ (alappuzhamunicipality.lsgkerala.gov.in) ഇത് പരിശോധിക്കാം. ആലപ്പുഴ നഗരസഭാ ഓഫീസിലും ഇത് ലഭിക്കും. 

അഭിപ്രായങ്ങളും ആക്ഷേപങ്ങളും നഗരസഭാ സെക്രട്ടറിക്ക് രേഖാമൂലം എഴുതി നല്‍കണം.

date