Skip to main content

ആർ.ഡി. ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം

ആലപ്പുഴ: റവന്യൂ ഡിവിഷണല്‍ ഓഫീസിലെ മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലാ ബിരുദം, എം.എസ്.ഡബ്ല്യൂ, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായം 18-36. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ഇരുമ്പുപാലം പി.ഒ, ആലപ്പുഴ പിന്‍-688011 എന്ന വിലാസത്തില്‍ ജൂലൈ 31നകം നല്‍കണം. ഫോണ്‍: 0477 2253870.

date