Skip to main content

ഉപതിരഞ്ഞെടുപ്പ്: ഓഗസ്റ്റ് 10ന് വോട്ടെടുപ്പ്

ആലപ്പുഴ: ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് കോടമ്പനാടി നിയോജകമണ്ഡലത്തിൽ അംഗത്തിന്റെ ആകസ്മിക ഒഴിവു നികത്തുന്നതിന് ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 10 ന് നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 22. 24 ന് സൂക്ഷ്മപരിശോധന നടക്കും. ജൂലൈ 26 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. ഓഗസ്റ്റ് 10ന് രാവിലെ 7 മുതൽ വൈകുന്നേരം ആറു മണി വരെ ആയിരിക്കും വോട്ടെടുപ്പ.് തൊട്ടടുത്ത ദിവസം വോട്ടെണ്ണലും നടക്കും.

date