Skip to main content

ശിശുക്ഷേമം: സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ശിശുക്ഷേമ സമിതി ആദ്യമായി ഏർപ്പെടുത്തിയ ശിശുക്ഷേമം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാരിന്റെ അതിദരിദ്ര വിഭാഗം പട്ടികയിൽപെട്ടവർക്കും ഗോത്ര/ ആദിവാസി വിഭാഗത്തിലുള്ളവർക്കുമാണ് ലഭിക്കുക.  ഈ വർഷം എസ് എസ് എൽ സി പാസായി ഉപരിപഠനത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം. അതിദരിദ്ര വിഭാഗത്തിൽപെട്ടവർ അപേക്ഷയോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിലവിൽ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ ഉൾക്കൊള്ളിക്കണം.  
ആദിവാസ ഗോത്രമേഖലയിൽ താമസിക്കുന്നവർ ജില്ലാ ട്രൈബൽ ഓഫീസറുടെ സാക്ഷ്യപത്രം, എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ എന്നിവ സഹിതമുള്ള അപേക്ഷ ഇ മെയിലായോ (kannurdccw@gmail.com) നേരിട്ടോ ജൂലൈ 30നകം സമർപ്പിക്കണം. വിലാസം: കെ എം രസിൽരാജ്, സെക്രട്ടറി, കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതി, രസിൽ നിവാസ്, പി ഒ മുണ്ടേരി, 670591

date