Skip to main content

താൽക്കാലിക നിയമനം

കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഡെമോൺസ്‌ട്രേറ്റർ: ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ബേക്കറി ആന്റ് കൺഫെക്ഷനറി  മേഖലകളിലാണ് ഒഴിവുകൾ. യോഗ്യത: അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ / ഡിഗ്രി, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. ലക്ചറർ: കമ്പ്യൂട്ടർ, അക്കൗണ്ടൻസി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും അനുബന്ധ വിഷയത്തിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 24ന് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാവുക. കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഒണ്ടേൻ റോഡ്, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0497 2706904, 0497 2933904, 9895880075. ഇ മെയിൽ: fcikannur@rediffmail.com

date