Skip to main content

ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി

കൈമനം വനിതാ പോളിടെക്‌നിക് കോളജിന്റെ കീഴിൽ പ്രവർത്തിക്കുന്ന GIFD ബാലരാമപുരം സെന്ററിൽ 2023-24 വർഷത്തേക്കുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ ജൂലൈ 31 നകം നൽകണം. കരട് റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 8 ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഓഗസ്റ്റ് 14 മുതൽ കൈമനം പോളിടെക്‌നിക് കോളജിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ ഓഗസ്റ്റ് 14 ന് രാവിലെ 10 മണിക്ക് കോളജിൽ എത്തി രജിസ്റ്റർ ചെയ്യണം. 11 മണി വരെ രജിസ്റ്റർ ചെയ്യുന്നവരെ ഉൾപ്പെടുത്തി റാങ്ക് അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകണം. ഒഴിവുകളുടെ വിവരം polyadmission.org/gifd എന്ന വെബ്‌സൈറ്റിലെ വേക്കൻസി പൊസിഷൻ എന്ന ലിങ്കിൽ ലഭ്യമാണ്.

പി.എൻ.എക്‌സ്3321/2023

date