Skip to main content

നൈപുണ്യ പരിശീലകരുടെ വിവര ശേഖരണത്തിന് തുടക്കം

കോട്ടയം: സംസ്ഥാനത്തെ നൈപുണ്യപരിശീലകരുടെ വിവരണ ശേഖരണത്തിന്റെ ജില്ലാ തല രജിസ്‌ട്രേഷൻ ഡ്രൈവിന് തുടക്കമായി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ  ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ നൈപുണ്യ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന രജിസ്‌ട്രേഷൻ ഡ്രൈവാണ് നടത്തുക. കേരളത്തിലെ യുവതയുടെ നൈപുണ്യവും തൊഴിൽ ശേഷിയും വളർത്തുന്നതിന് അധ്യാപകരെയും പരിശീലകരെയും കണ്ടെത്തുകയാണ് ലക്ഷ്യം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് വഴി പ്രത്യേക പരിശീലനം നൽകി അംഗീകൃത പരിശീലകരായി സാക്ഷ്യപ്പെടുത്തും. https://form.jotform.com/harshakase/trainer-registration-form അല്ലെങ്കിൽ http://www.statejobportal.kerala.gov.in/publicSiteJobs/jobFairs എന്നീ ലിങ്കുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് വെബ്‌സൈറ്റ്: totac@kase.in

 

date