Skip to main content

തീയതി നീട്ടി

കോട്ടയം:  കേരള കർഷകതൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ കുട്ടികളിൽ 2022-2023 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/ വി.എച്ച്.എസ്.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായം നല്കുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി  ജൂലൈ 31 വരെ  നീട്ടി.  അപ്പീൽ അപേക്ഷ ഓഗസ്റ്റ് 10 വരെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയത്തിൽ സ്വീകരിക്കും.  വിശദവിവരത്തിന് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ 0481 2585604. അപേക്ഷാ ഫോറം www.agriworkersfund.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

 

date