Skip to main content

സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ 27 വരെ ചേര്‍ത്തലയില്‍

ആലപ്പുഴ: 55-ാമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ് ജൂലൈ 22 മുതല്‍ 27 വരെ ചേര്‍ത്തലയിലെ റൈഫിള്‍ ക്ലബ്ബില്‍ നടക്കും. ജൂലൈ 22ന് ഉച്ചക്ക് രണ്ടിന് ആലപ്പുഴ റീക്രിയേഷന്‍ ഗ്രൗണ്ടില്‍ ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ദീപശിഖ തെളിയിക്കും. തുടര്‍ന്ന് ആലപ്പുഴ നഗരവും ചേര്‍ത്തല നഗരവും ചുറ്റി ദീപശിഖ പ്രയാണം റൈഫില്‍ ക്ലബ്ബില്‍ എത്തിച്ചേരും. കൃഷിമന്ത്രി പി. പ്രസാദ് ദീപശിഖ ഏറ്റുവാങ്ങുന്നത്തോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും.

ജൂലൈ 27 വരെ നടക്കുന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 12 ഇനങ്ങളിലായി 750 ഓളം ഷൂട്ടേഴ്‌സ് പങ്കെടുക്കും. നാവികസേന, കരസേന, എന്‍.സി.സി, പോലീസ് തുടങ്ങിയ സേനകളില്‍ നിന്നുള്ള ഷൂട്ടേഴ്‌സും പങ്കെടുക്കും. 27ന് വൈകിട്ട് മെഡല്‍ വിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. എം.പി.മാര്‍, എം.എല്‍.എ.മാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. 

കളക്ടറുടെ ചേമ്പറില്‍ നടന്ന പത്ര സമ്മേളനത്തില്‍ റൈഫിള്‍ ക്ലബ്ബ് വൈസ് പ്രസിഡന്റായ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ഓര്‍ഗനൈസിങ് സെക്രട്ടറിയും കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ കിരണ്‍ മാര്‍ഷല്‍, ആക്ടിങ് പ്രസിഡന്റ് എ. സി ശാന്തകുമാര്‍, ട്രഷറര്‍ ഗോപാലന്‍ ആചാരി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.എസ്. കണ്ണന്‍, ഡെവിസ് തയില്‍, എ.സി വിനോദ് കുമാര്‍, പി. മഹാദേവന്‍, എസ്. ജോയ്, വിജു ജേക്കബ്, അവിറ തരകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date