Skip to main content

ഏകദിന പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ് ഡെവലപ്മെൻറ് (KIED) കിഴങ്ങു വർഗങ്ങളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ ഏകദിന പരിശീലനം നടത്തുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രത്തിൽ വച്ച് ജൂലൈ 31ന് രാവിലെ 10 മണി മുതൽ 4 മണി വരെയാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രായോഗിക പരിശീലനവും ഉണ്ടാക്കുന്നതിനാവശ്യമായ മെഷിനറികളുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ www.kied.info ൽ ഓൺലൈനായി ജൂലൈ 26-ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 0484 2532890 / 2550322 / 7012376994

date