Skip to main content

അപേക്ഷ ക്ഷണിച്ചു

തളിക്കുളം പഞ്ചായത്തിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ തസ്തികകളിലേക്ക് പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷത്തെ ഇളവ് അനുവദിക്കും.അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.അപേക്ഷാഫോമുകൾ തളിക്കുളം പഞ്ചായത്ത് ഓഫീസിൽ നിന്നും തളിക്കുളം ഐസിഡിഎസ് പ്രോജക്ട് കാര്യാലയത്തിൽ നിന്നും ലഭിക്കും. ഫോൺ 0487 2394522

date