Skip to main content
തീക്കോയി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാസംഗമം ആന്റോ ആന്റണി എം. പി. ഉദ്ഘാടനം ചെയ്യുന്നു

പ്രതിഭാസംഗമം സംഘടിപ്പിച്ചു

 

കോട്ടയം:  തീക്കോയി ഗ്രാമപഞ്ചായത്തിൽ   പ്രതിഭാസംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും  നൂറു ശതമാനം വിജയം കൈവരിച്ച തീക്കോയി സെന്റ്. മേരീസ് ഹൈസ്‌കൂൾ,  വെള്ളികുളം സെന്റ്. ആന്റണീസ് ഹൈസ്‌കൂൾ, തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂൾ എന്നീ സ്ഥാപനങ്ങളെയും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും പ്രതിഭാസംഗമത്തിൽ അനുമോദിച്ചു.

ഗ്രാമപഞ്ചായത്ത്  ഓഡിറ്റോറിയത്തിൽ നടന്ന യോഗം ആന്റോ ആന്റണി എം. പി. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് കെ. സി. ജെയിംസ് അധ്യക്ഷനായി. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗനടപടികൾ ആരംഭിച്ചത്. നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകൾക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്  നൽകി.  എസ്.എസ്.എൽ. സി, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, വിവിധ രംഗങ്ങളിൽ നേട്ടം കൈവരിച്ചവർ എന്നിവർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഓമന ഗോപാലൻ, കെ.കെ. കുഞ്ഞുമോൻ, സെന്റ് മേരീസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ സിസ്റ്റർ ജെസ്സിൻ, ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം, സെന്റ് ആന്റണീസ് വെള്ളികുളം സ്‌കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ, ഗവൺമെന്റ് ടി.എച്ച്.എസ് അധ്യാപിക ഫോൺസി  സിറിയക്, വൈസ് പ്രസിഡന്റ് മാജി തോമസ്, പഞ്ചായത്തംഗങ്ങളായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, സിറിൾ റോയി, ടി.ആർ. സിബി, മാളു ബി. മുരുകൻ, കവിത രാജു,  പി.എസ്. രതീഷ്, ദീപ സജി, ജയറാണി തോമസുകുട്ടി, നജീമ പരികൊച്ച്,  ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് ഷേർലി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.

 

date