Skip to main content

വയോസേവന അവാർഡ്; അപേക്ഷിക്കാം

കോട്ടയം: സാമൂഹിക നീതി വകുപ്പ് നൽകുന്ന വയോ സേവന അവാർഡിന് അപേക്ഷ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് മികച്ച പ്രവർത്തനം  നടപ്പാക്കി വരുന്ന നഗരസഭ, ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകൾ, സർക്കാർ വൃദ്ധ മന്ദിരം, സർക്കാരിതര സ്ഥാപനങ്ങൾ / സംഘടനകൾ എന്നിവയ്ക്കും കലാ-കായിക-സാംസ്‌ക്കാരിക മേഖലകളിൽ വ്യക്തിഗത മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും അപേക്ഷിക്കാം. ജൂലൈ 30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരത്തിന് വെബ്‌സൈറ്റ്: swd.kerala.gov.in ഫോൺ: 0481-2563980.  

 

date