Skip to main content

ജില്ല പഞ്ചായത്ത് കളക്ടറേറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ആലപ്പുഴ: മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിലേക്കുള്ള ജില്ലയുടെ ചുവടുവെപ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 

ജില്ല പഞ്ചായത്തിലെ ജീവനക്കാരാണ് ശുചീകരണം നടത്തിയത്. ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ് തുടങ്ങിയവരും ശുചീകരണത്തിന് നേതൃത്വം നല്‍കി.

date