Skip to main content

തെരുവ് നായ നിയന്ത്രണം: വെറ്റിനറി സർജൻമാരെയും നായപിടുത്തക്കാരെയും നിയമിക്കുന്നു

ആലപ്പുഴ: തെരുവ് നായ നിയന്ത്രണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ജില്ല പഞ്ചായത്തിൻരെ നേതൃത്വത്തിൽ തുടങ്ങിയ കണിച്ചുകുളങ്ങര, ആലപ്പുഴ എ.ബി.സി സെന്ററുകളിലേക്ക് 2023- 24 സാമ്പത്തിക വർഷം വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ താൽക്കാലികമായി നിയമിക്കുന്നു. 90 ദിവസത്തേക്കോ അല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നത് വരെയോ ആയിരിക്കും ഇവർക്ക് അവസരം. വെറ്ററിനറി സർജൻ, മൃഗപരിപാലകർ, ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി, നായ പിടുത്തക്കാർ എന്നീ തസ്തികകളിലേക്കാണ് നിയമനം.
 
കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികൾ ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് വെറ്ററിനറി സർജൻ തസ്തിയിലേക്കുള്ള അഭിമുഖത്തിനായി എത്തണം. നായകളെ പരിചരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വൈദഗ്ദ്ധ്യമുള്ള തദ്ദേശ വാസികൾ, എ.ബി.സി. പ്രവർത്തനങ്ങളിൽ മുൻപരിചയം ഉള്ളവർ എന്നിവർക്ക്  ഓഗസ്റ്റ് 2ന് രാവിലെ 11ന് മൃഗപരിപാലകന്റെ തസ്തികയിലേക്കുള്ള അഭിമുഖത്തിനായി എത്താം. 
വെറ്ററിനറി പാരാമെഡിക്കൽ കോഴ്സ് ആയ വി എച്ച് എസ് സി/ എ എച്ച്/ ഡയറി / പോൾട്രി കോഴ്സ് പാസായവർ ഓഗസ്റ്റ് ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് ഓപ്പറേഷൻ തിയേറ്റർ സഹായി തസ്തികയിലേക്കുള്ള അഭിമുഖത്തിനായി എത്തണം.
പുരുഷന്മാർ, സ്ത്രീകൾ എന്നിവർക്ക് ശുചീകരണ സഹായി ആകാം. ഓഗസ്റ്റ് രണ്ടിന് രണ്ടുമണിക്ക് അഭിമുഖത്തിനായി എത്തണം. 
തെരുവ് നായ്ക്കളെ പിടികൂടുന്നതിൽ പരിചയമുള്ള /പരിശീലനം ലഭിച്ച തദ്ദേശവാസികൾ, എ.ബി.സി പ്രവർത്തനങ്ങളിൽ മുൻ പരിചയം ഉള്ളവർ ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12ന് നായ പിടുത്തക്കാരുടെ തസ്തികയിലേക്കുള്ള അഭിമുഖത്തിനായി എത്തണം. ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. ഫോൺ: 0477-2252431.

date