Skip to main content

ശുചീകരണ പ്രവർത്തകാർക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ആലപ്പുഴ: ജില്ലയിലെ ശുചീകരണ പ്രവർത്തകാർക്കായി ടൗൺഹാളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.നാഷണൽ കമ്മീഷൻ ഫോർ സഫായി കർമ്മചാരി അംഗമായ ഡോ. പി.പി. വാവ ക്ലാസ് നയിച്ചു. എ. ഡി.എം എസ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളിലേയും 72 ഗ്രാമ പഞ്ചായത്തുകളിലെയും 400ഓളം  ശുചീകരണ പ്രവർത്തകർ ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുത്തു.

യോഗത്തിൽ നാഷണൽ കമ്മീഷൻ ഫോർ സഫായി കർമ്മചാരി സ്റ്റേറ്റ് കോ -ഓഡിനേറ്റർ ഗോപി കൊച്ചുരാമൻ ,ജില്ല പട്ടികജാതി ഓഫീസർ ബെഞ്ചമിൻ, ലീഡ് ബാങ്ക് മാനേജർ എം.അരുൺ, അഡീഷണൽ എസ്.പി എസ്.ടി സുരേഷ് കുമാർ,  എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ബൈജു ജോസ്, നവ കേരളം കർമ്മ പദ്ധതി ജില്ല കോ - ഓഡിനേറ്റർ കെ.എസ് രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

date