Skip to main content

കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തിന്റ നിർദ്ദേശം: ഗോതമ്പ് സ്റ്റോക്ക് മോണിട്ടറിങ് പോർട്ടലിൽ രേഖപ്പെടുത്തണം

ആലപ്പുഴ: കേന്ദ്ര സർക്കാർ ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പുതുതായി രൂപീകരിച്ച ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനും അപ്ലോഡ് ചെയ്യുന്നതിനും നിർദ്ദേശം.  കേരളത്തിലെ എല്ലാ വ്യാപാരികൾ/ മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ബിഗ് ചെയിൻ റീട്ടെയിലർമാർ അല്ലെങ്കിൽ പ്രോസസർമാർ എന്നിവരാണ്  നിർദ്ദേശ പ്രകാരം നടപടി സ്വകരിക്കേണ്ടത്. 
നിലനിർത്തേണ്ട ഗോതസ് സ്റ്റോക്ക് പരിധി താഴെ പറയുന്നു.  
വ്യാപാരികൾ മൊത്തക്കച്ചവടക്കാർ : 3000 മെട്രിക് ടൺ, റീട്ടെയിലർ: ഓരോ ഔട്ട് ലെറ്റിനും 10 മെട്രിക് ടൺ (അവരുടെ എല്ലാ ഡിപ്പോകളിലും 3000 മെട്രിക് ടൺ), പ്രൊസസ്സറുകൾ:  വാർഷിക സ്ഥാപിത ശേഷിയുടെ 75% അല്ലെങ്കിൽ പ്രതിമാസ ഇൻസ്റ്റാൾ ചെയ്ത കപ്പാസിറ്റിക്ക് തുല്യമായ അളവ് (2023- 24 ലെ ശേഷിക്കുന്ന മാസങ്ങൾ കൊണ്ട് ഗുണിച്ചാൽ ഏതാണോ കുറവ്). 
ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പോർട്ടലിൽ (https://evegoils.nic.in/wsp/login) സ്റ്റോക്കുകളുടെ വിവരങ്ങൾ പ്രഖ്യാപിക്കുകയും അവ പതിവായി അപ്ഡേറ്റ് ചെയ്യുകയും വേണം.2024 മാർച്ച് 31 വരെ എല്ലാ വെള്ളിയാഴ്ചകളിലും പ്രസ്തുത പോർട്ടലിൽ ഗോതമ്പിന്റെ സ്റ്റോക്ക് പ്രതിവാര സമർപ്പണം ഉറപ്പാക്കണമെന്നും ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.

date