Skip to main content

ലോഗോ ക്ഷണിച്ചു

ആലപ്പുഴ: യുവജനങ്ങളുടെ കലാ-കായിക- സാഹിത്യ ശേഷി പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോർഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഈ വർഷത്തെ ലോഗോയ്ക്ക് എൻട്രികൾ ക്ഷണിച്ചു. എ4 സൈസിൽ മൾട്ടികളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ ഓഗസ്റ്റ് 16ന് വൈകുന്നേരം 5നകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനകുന്ന് പി.ഒ, തിരുവനന്തപുരം-43 എന്ന വിലാസത്തിൽ നൽകണം. ഫോൺ-0471 2733139, 2733602.

date