Skip to main content

മണിപ്പുർ ജനതയ്ക്ക് ഐക്യദാർഡ്യം: ജില്ല പഞ്ചായത്ത് പ്രമേയം പാസാക്കി

ആലപ്പുഴ: മണിപ്പുർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച പ്രമേയം  ഐകകണ്ഠേന പാസാക്കി. ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ ജില്ല പഞ്ചായത്തംഗം ജോൺ തോമസ് പിന്താങ്ങി. 
നവോത്ഥാന നായകൻ അയ്യങ്കാളിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന പ്രമേയവും യോഗത്തിൽ ഐകകണ്ഠേന പാസാക്കി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ടി.എസ്. താഹ അവതരിപ്പിച്ച പ്രമേയം ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശൻ പിന്താങ്ങി.  യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.വി. പ്രിയ ബിനു ഐസക് രാജു, മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date