Skip to main content

ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയിലാണ് കോഴ്സ് നടത്തുന്നത്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു, ഏതെങ്കിലും ടീച്ചർ ട്രെയിനിങ് കോഴ്സ്, ഡിപ്ലോമ എന്നിവയാണ്. https://app.srccc. in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31ന്. ഫോൺ: 9846547340. വെബ്സൈറ്റ്: www.srccc.in

date