Skip to main content

ഇരിങ്ങാലക്കുട നഗരസഭ കർഷക ചന്ത 2023 ഇന്നുമുതൽ 

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണചന്ത ഇന്നു (ഓഗസ്റ്റ് 25) മുതൽ 28  വരെ ഇരിങ്ങാലക്കുട കൃഷിഭവൻ പരിസരത്ത് നടത്തും. രാവിലെ 9.15 നു  ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജസഞ്ജീവ്കുമാർ ഓണചന്ത ഉദ്ഘാടനം ചെയ്യും.

നഗരസഭ വൈസ് ചെയർമാൻ ടി.വി.ചാർലി അദ്ധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനിഎബിൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വാർഡ് കൗൺസിലർമാർ, എ ഡി സി അംഗങ്ങൾ, കർഷക സമിതി അംഗങ്ങൾ, കൃഷിക്കൂട്ടം അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുക്കും. ഓണ ചന്തക്ക് ആവശ്യമായ പഴം, പച്ചക്കറി, നാളികേരം തുടങ്ങിയവ കർഷകരിൽ ഹോർട്ടികോർപ്പിൽ നിന്ന്  സംഭരിച്ചു വില്പന നടത്തും.

date