Skip to main content

'നെടുമങ്ങാട് ഓണോത്സവം 2023' ഇന്ന് (ഓഗസ്റ്റ് 25) കൊടിയേറും

നെടുമങ്ങാടിന്റെ ഓണത്തിന് മാറ്റുകൂട്ടാൻ 'ഓണോത്സവം 2023' ന് ഇന്ന് ( ഓഗസ്റ്റ് 25) തിരി തെളിയും. നെടുമങ്ങാടിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഓണോത്സവം വിളംബരഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും. കല്ലിങ്കൽ ഗ്രൗണ്ടിൽ വൈകീട്ട് 3.30 ന് നെടുമങ്ങാട് നഗരസഭ ഓഫീസിനു മുന്നിൽ നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്രയിൽ വിവിധ നഗരസഭ വാർഡുകൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, ഗവൺമെന്റ് കോളേജുകൾ, പോളിടെക്നിക്, ബി.എഡ്‌ കോളേജ്, കുടുംബശ്രീ, ജില്ലാ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുക്കും. പഞ്ചവാദ്യം, തെയ്യം, ശിങ്കാരിമേളം, വിവിധ വേഷങ്ങൾ, പ്ലോട്ടുകൾ, ചെണ്ടമേളം, കളരിപ്പയറ്റ്, കരാട്ടെ, വിവിധ വാദ്യമേളങ്ങൾ, കലാരൂപങ്ങൾ എന്നിവ ഘോഷയാത്രയുടെ മാറ്റ് കൂട്ടും. ചടങ്ങിൽ വഴിയിടം ഉദ്ഘാടനവും ഓണം വാരാഘോഷ പ്രഖ്യാപനവും മന്ത്രി ജി. ആർ അനിൽ നിർവഹിക്കും. ഓണോത്സവത്തിൻ്റെ ഔപചാരിക ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓഗസ്റ്റ് 28 ന് നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അധ്യക്ഷത വഹിക്കും.

സെപ്റ്റംബർ ഒന്ന് വരെ നീണ്ടു നിൽക്കുന്ന ആഘോഷ രാവുകൾ പ്രശസ്ത കലാകാരന്മാരുടെ കലാവിരുന്നുകളാൽ സമ്പന്നമാകും. നെടുമങ്ങാട് കല്ലിങ്കൽ ജംഗ്ഷൻ ഗ്രൗണ്ടാണ് പ്രധാന വേദി.

date