Skip to main content

ഇശൽ മഴ പെയ്തിറങ്ങി; ഓണം വാരാഘോഷത്തിന് ആവേശ തുടക്കം

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ഓണം വാരാഘോഷത്തിന് കോട്ടക്കുന്നിൽ തുടക്കമായി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പി ഉബൈദുല്ല എം എൽ എ വാരാഘോഷം ഉദ്ഘാടനം ചെയ്തു. സാഹോദര്യവും സ്നേഹവും പങ്കുവെക്കുന്നതാണ് ഓണത്തിൻ്റെ സന്ദേശം. മത സൗഹാർദം തകർക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഇക്കാലത്ത് സൗഹാർദം പങ്കിടാൻ ഓണം പോലുള്ള ആഘോഷം സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇശൽ വിരുന്നൊരുക്കി കണ്ണൂർ ശരീഫും സംഘവും ആദ്യ ദിനം സദസ്സിന് ആസ്വാദനം പകർന്നു. 

 

കോട്ടക്കുന്ന് ഓപ്പൺ സ്റ്റേജിൽ നടന്ന പരിപാടിയിൽ മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപഴ്സൺ ഫൗസിയ കുഞ്ഞിപ്പു,നഗരസഭ പ്രതിപക്ഷ നേതാവ് ഒ സഹദേവൻ, അംഗം പി എസ് എ ഷബീർ, തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വീക്ഷണം മുഹമ്മദ്‌, എ.ഡി.എം എൻ എം മെഹറലി, ഡിടിപിസി എക്സി. കമ്മിറ്റി അംഗം വി പി അനിൽ, സെക്രട്ടറി വിപിൻ ചന്ദ്ര എന്നിവർ സംസാരിച്ചു. 

 

ഇന്ന് മ്യൂസിക് ഇവന്റ്

 

ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് ( ആഗസ്റ്റ് 31) പിന്നണി ഗായിക അശ്വതി രമേശും സംഘവും അവതരിപ്പിക്കുന്ന ' മ്യൂസിക് ഇവൻ്റ് ' അരങ്ങേറും. സെപ്തംബർ ഒന്നിന് ' ഭാരത് ദർശൻ ' നൃത്തനൃത്ത്യങ്ങളും രണ്ടിന് ഹിന്ദുസ്ഥാനി ബാൻസുരി കച്ചേരിയും മൂന്നിന് അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡും ഉണ്ടാവും.

date