Skip to main content

വിമുക്തഭടൻമാർക്ക് മെഡിക്കൽ ക്യാമ്പ്

 

കണ്ണൂർ ഡി എസ് സി സെന്റർ ജില്ലയിലെ  വിമുക്തഭടന്മാർക്കും ആശ്രിതർക്കുമായി മയ്യിൽ
ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇ സി എച്ച് എസ്  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്പർശ് പെൻഷൻ സിസ്റ്റത്തിലെ പ്രശ്ന പരിഹാരത്തിനായി  പ്രത്യേക സെല്ലും ഉണ്ടായിരുന്നു.. കണ്ണൂർ മിലിട്ടറി സ്റ്റേഷൻ കമാണ്ടർ കേണൽ ലോകേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു. കേണൽ രതീഷ് നമ്പ്യാർ അധ്യക്ഷനായി. ഇ എസ് ഡബ്ലിയു എ  പ്രസിഡന്റ് ടി വി രാധാകൃഷ്ണൻ, ലെഫ്. കേണൽ കലാം സിംഗ്, കേണൽ കെ സി അയ്യപ്പ, വിംഗ് കമാൻഡർ വിജയൻ, സുബേദാർ മേജർ എസ് എസ് ശേഖാവത്ത്, മോഹനൻ കാരക്കീൽ, ടി ടി രമേശൻ  എന്നിവർ സംസാരിച്ചു.

 

 

date