Skip to main content

എറണാകുളം ജനറൽ ആശുപത്രി: ഡോക്ടർക്കെതിരെ അന്വേഷണത്തിന് മന്ത്രിയുടെ നിർദ്ദേശം

എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ 2019ൽ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വനിതാ ഡോക്ടറുടെ പരാതിയിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. സമൂഹമാധ്യമത്തിൽ വനിത ഡോക്ടർ ഇട്ട പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുർന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പരാതി മറച്ചുവച്ചോയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായറിയാൻ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം സംഭവം അന്വേഷിക്കും.

പി.എൻ.എക്‌സ്4112/2023

date