Skip to main content

അക്വാ കൺസ്യൂമർ എക്സ്പോ: സെപ്റ്റംബർ മൂന്നു വരെ

അഗ്രികൾച്ചറൽ പ്രൊമോഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ അലങ്കാര മത്സ്യപ്രദർശനം, കൺസ്യൂമർ ഉല്പന്നങ്ങളുടെ പ്രർശനം, വില്പന എന്നിവ സെപ്റ്റംബർ മൂന്നു വരെ  നടക്കും.  അക്വാ കൺസ്യൂമർ എക്സ്പോ-2023" എന്ന പേരിലാണ്  പ്രദർശനം. 

പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ  ഗ്രൂപ്പുകളുടെ വൈവിധ്യങ്ങളായ കടൽ വിഭവങ്ങൾ ഉൾപ്പെടുന്ന സീഫുഡ് ഫെസ്റ്റും ഉണ്ട്. ചെമ്മീൻ കട്ലറ്റ്, മീൻ കട്ട്ലറ്റ്, കപ്പ മീൻകറി, മീൻ വറുത്തത്, ചെമ്മീൻ റോസ്റ്റ്, കക്ക റോസ്റ്റ്, കൂന്തൾ റോസ്റ്റ്, മീൻ വിഭവങ്ങളോടു കൂടിയ ഊണ്' എന്നിവ ഫെസ്റ്റിനോടനുബന്ധിച്ചു ഉണ്ടാകും. രാവിലെ 10 മുതൽ രാത്രി 9 വരെ പ്രദർശന /വില്പന സ്റ്റാളുകൾ പ്രവർത്തിക്കും.

date