Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

 

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. നിയമന കാലാവധി ആറ് മാസം.  ബിരുദം, ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഡിപ്ലോമ, എംഎസ് വേഡ്, എം.എസ് എക്സല്‍ എന്നിവയില്‍ പ്രവൃത്തിപരിചയം, ആയവിനിമയ മികവ്,  ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിംഗ് ആന്‍ഡ് വേഡ് പ്രോസസിംങ്ങില്‍ പ്രാവീണ്യം എന്നിവയാണ് യോഗ്യത.  
മെഡിക്കല്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം സെപ്റ്റംബര്‍ 20 ന് രാവിലെ 10 മണിക്ക് കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്മെന്റിലെ അക്കാദമിക് ബ്ലോക്കില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

date