Skip to main content

ഐ.ടി.ഐ. സീറ്റൊഴിവ്

കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ മാടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഏകവത്സര വുഡ് വർക്ക് ടെക്‌നീഷൻ ട്രേഡിൽ പ്രവേശനത്തിന് പട്ടികജാതി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. സൗജന്യ പഠനം, പോഷകാഹാരം, പാഠപുസ്തകങ്ങൾ, ഉച്ചഭക്ഷണം, യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ അലവൻസ്, പ്രതിമാസ സ്‌റ്റൈപ്പന്റ്, ലംസംഗ്രാന്റ് എന്നിവ നൽകുന്നു. താൽപ്പര്യമുള്ളവർ എസ്.എസ്.എൽ.സി. ടി. സി, ജാതിതെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലുമായി ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0481-2473190, 80752225209048891934

 

date