Skip to main content
സിബിഎൽ വള്ളംകളിയുടെ ഉദ്ഘാടനം മുഖ്യമന്തി പിണറായി വിജയൻ മുഴുപ്പിലങ്ങാട് കടവിൽ നിർവ്വഹിക്കുന്നു.

ഉത്തരമേഖലാ സി ബി എൽ: എ കെ ജി പൊടൊതുരുത്തി ബി ടീം ജേതാക്കൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

ഉത്തര മലബാറിലെ വള്ളംകളി പ്രേമികൾക്ക് ആവേശമായ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തിൽ എ കെ ജി പൊടൊതുരുത്തി ബീ ടീം ജേതാക്കൾ. കൃഷ്ണപിള്ള കാവുംചിറ രണ്ടാം സ്ഥാനവും വിഷ്ണുമൂർത്തി കുറ്റിവയൽ മൂന്നാം സ്ഥാനവും നേടി.
ചുരുളൻ വള്ളങ്ങളെ അണിനിരത്തി ടൂറിസം വകുപ്പ് ആദ്യമായി അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്ത് സംഘടിപ്പിച്ച സി ബി എൽ വള്ളംകളി മത്സരം കാണാൻ പുഴയുടെ ഇരുകരകളിലുമായി പതിനായിരക്കണക്കിനാളുകളാണ് അണിനിരന്നത്. സി ബിഎല്ലിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 
കണ്ണൂർ ജില്ലയിൽ നിന്ന് രണ്ടും കാസർഗോഡ് ജില്ലയിൽ നിന്ന് പതിനൊന്നും ഉൾപ്പെടെ പതിമൂന്ന് ടീമുകളാണ് സിബിഎല്ലിൽ മാറ്റുരച്ചത്.
ടീമുകളുടെ മാസ്ഡ്രില്ലോടെയാണ് ജലമേളക്ക് തുടക്കമായത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.
ചീഫ് അമ്പയറായി കെ എസ് റെജിയും ചീഫ് സ്റ്റാർട്ടറായി ടോം ജോസഫ് ചമ്പക്കുളവും ടൈം കീപ്പറായി അനിൽ സി തോമസും മത്സരം നിയന്ത്രിച്ചു.
സി ബി എല്ലിൻ്റെ ഭാഗമായി ജലാഭ്യാസ പ്രകടനങ്ങളും വിവിധ കലാരൂപങ്ങളും അരങ്ങേറി.
വിജയികൾക്കുള്ള സമ്മാന വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഡോ വി ശിവദാസൻ എം പി, പ്രമുഖ വ്യവസായി ഗോകുലം ഗോപാലൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സജിത, ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരൻ, ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, ടൂറിസം അഡീഷണൽ ഡയരക്ടർ പ്രേം കൃഷ്ണൻ, ജോയിൻ്റ് ഡയരക്ടർ ഡി ഗിരീഷ് കുമാർ മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

date