Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തെ ഡിഗ്രി, പ്രൊഫഷനൽ കോഴ്സുകളിലേക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2023 മെയ് 31ന് രണ്ടുവർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ച് വരുന്ന് തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾടൈം കോഴ്സുകളിൽ ഡിഗ്രി, പി.ജി,  പ്രൊഫഷനൽ കോഴ്സുകൾ, പോളിടെക്നിക്, എൻജിനീയറിങ്, മെഡിസിൻ, അഗ്രികൾച്ചർ, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം.
അപേക്ഷാ ഫോം പത്ത് രൂപ നിരക്കിൽ ബോർഡിന്റെ എല്ലാ ഓഫീസുകളിൽനിന്നും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷാ ഫോറങ്ങൾ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എല്ലാം ഓഫീസുകളിലും ഡിസംബർ 31 വരെ സ്വീകരിക്കും. ഫോൺ: 0495 2760509.

date