Skip to main content

തണ്ണീർത്തട പക്ഷി നിരീക്ഷണവും സർവേയും ഇന്ന്

കേരള വനം വന്യജീവി വകുപ്പ് മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് (നവംബർ 18) ഏകദിന തണ്ണീർത്തട പക്ഷി നിരീക്ഷണവും സർവേയും സംഘടിപ്പിക്കും. തിരൂരങ്ങാടി ഭാഗത്തെ വെഞ്ചാലിപ്പാടം, ചെറുമുക്ക് ഭാഗങ്ങളിലെ തണ്ണീർത്തടങ്ങൾ എന്നിവിടങ്ങളിലാണ് ബി.എം.സി പി.എസ്.എം.ഒ കേളേജ്, ഫ്രണ്ട്സ് ഓഫ് നേച്വർ മലപ്പുറം ബേഡ്സ്, സിൻസിയർ ക്ലബ് ചെറുമുക്ക് എന്നിവയുടെ സഹകരണത്തോടെ സർവേ നടത്തുന്നത്. തണ്ണീർത്തട പക്ഷികളുടെയും ദേശാടന പക്ഷികളുടെയും കണക്ക് എടുക്കുന്നതിനും വിദ്യാർഥികളിലും പൊതുജനങ്ങളിലും ഇത്തരം പക്ഷികളുടെ സംരക്ഷണത്തിന്റെയും ആവാസ വ്യവസ്ഥ സംരക്ഷിച്ച് പരിപാലിക്കേണ്ടതിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും പക്ഷികളുടെ സ്വഭാവ വിശേഷണങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ വിദ്യാർഥികളും പക്ഷി നിരീക്ഷകരും പക്ഷി നിരീക്ഷണ വിദഗ്ധരും വിവിധ ക്ലബ് പ്രവർത്തകരും പങ്കെടുക്കും.
 

date