Skip to main content

സംസ്ഥാന ഭിന്നശേഷി അവാർഡ്: മലപ്പുറം ജില്ല പുരസ്‌കാര നിറവിൽ

ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയ്ക്ക് നാല് അവാർഡുകൾ. ഏറ്റവും കൂടുതൽ അവാർഡ് വാങ്ങിയ ജില്ലയും മലപ്പുറമാണ്. ഭിന്നശേഷി മേഖലയിലെ സർക്കാർ സ്ഥാപനങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച സർക്കാർ ക്ഷേമ സ്ഥാപനമായി തവനൂർ പ്രതീക്ഷ ഭവൻ തെരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്തായി മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം പങ്കിട്ടു. മറ്റൊന്ന് തൃശ്ശൂർ ജില്ലയിലെ പുന്നയൂർകുളത്തിനാണ് ലഭിച്ചത്. ഇന്റലേച്വൽ ഡിസെബിലിറ്റി വിഭാഗത്തിൽ എ.വി മുഹമ്മദ് നിസാർ മികച്ച കായിക താരത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ജർമ്മനിയിൽ നടന്ന ലോക സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ഈ മിടുക്കൻ. സ്റ്റാറ്റിക് ഡൈപ്ലിജിയ സെറിബ്രൽ പൾസി വിഭാഗത്തിൽ വി.സി അമൽ ഇഖ്ബാൽ ബെസ്റ്റ് റോൾ മോഡൽ വിത്ത് ഡെസിലബിലിറ്റി പുരസ്‌കാരവും നേടി. കേരള ഉജ്ജ്വലബാല്യം അവാർഡും ഈ മിടുക്കന് ലഭിച്ചിട്ടുണ്ട് ഫേമസ് മാക്‌സ് അക്കാദമിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ്. 2023 ഡിസംബർ മൂന്നാം തീയതി നടക്കുന്ന ഭിന്നശേഷി സംസ്ഥാന ദിനാഘോഷത്തിൽ അവാർഡുകൾ വിതരണം ചെയ്യും.

date