Skip to main content

അക്ഷയ പദ്ധതി ഇരുപത്തിയൊന്നിന്റെ നിറവിൽ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പൊതുജന സേവനകേന്ദ്രമായ അക്ഷയ പദ്ധതിയുടെ 21-ാം വാർഷികാഘോഷം ഇന്ന്(നവംബർ 25) നടക്കും. രാവിലെ 9.30ന് നാഗമ്പടം റെഡ്‌ക്രോസ് സൊസൈറ്റി ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. യോഗത്തിൽ അക്ഷയ പദ്ധതിയുടെ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും.  ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അക്ഷയ പദ്ധതി വിശദീകരണം നടത്തും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീനാ സിറിൽ പൊടിപാറ, ജില്ലാ ഫിനാൻസ് ഓഫീസർ എസ്.ആർ അനിൽകുമാർ, ജില്ലാ പ്രൊജക്റ്റ് മാനേജർ സംഗീത് സോമൻ, അക്ഷയ ജില്ലാ കോ -ഓർഡിനേറ്റർ  റീന ഡാരിയസ് തുടങ്ങിയവർ പങ്കെടുക്കും.  തുടർന്ന് ജില്ലയിലെ അക്ഷയ സംരംഭകരുടെ വിവിധ കലാപരിപാടികളും കോട്ടയം കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന മെഗാഹിറ്റ് ഗാനമേളയും ഉണ്ടായിരിക്കും. അന്നേദിവസം അക്ഷയന്യൂസ്‌കേരള പരിപാടികളുടെ ലൈവ് ടെലികാസ്റ്റിംഗ് നടത്തും.

 

date