Skip to main content

അടാട്ടിൽ വിത മഹോത്സവം

അടാട്ട് ഗ്രാമപഞ്ചായത്തിന്റെ കോൾ പാടങ്ങളിൽ വിത ഉത്സവങ്ങൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ നെൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.  13 കോൾ പടവുകൾക്കായി 37 ലക്ഷം രൂപ വിനിയോഗിച്ച് സൗജന്യമായാണ് നെൽവിത്തുകൾ വിതരണം ചെയ്തത്. ഒരു ഏക്കറിന് 32 കിലോഗ്രാം അളവിൽ നെൽവിത്ത് നൽകി 1040 ഹെക്ടർ ഭൂമിയിലാണ് കൃഷി ഇറക്കുന്നത്.

വനിതാ നെൽകൃഷി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കൂലി ചെലവ് ഇനത്തിൽ സബ്സിഡി നൽകുന്ന പുതിയ പദ്ധതിക്കും അടാട്ട് ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു. ഒരു ഹെക്ടറിന് 20,000 രൂപ നിരക്കിൽ വനിതകൾക്ക് സബ്സിഡി നൽകും.

പായി കോൾ പടവിൽ  നടന്ന നെൽവിത്ത് വിതരണോദ്ഘാടനവും വിത മഹോത്സവവും അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിപിൻ അധ്യക്ഷനായി. കൃഷി ഓഫീസർ അശ്വതി ഗോപിനാഥ്  പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ്മ അഭിലാഷ്, സോണി തരകൻ, പടവ് കൺവീനർ ടി അഭിലാഷ്, അടാട്ട് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പോൾസൺ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

date