Post Category
പഠനോപകരണം വിതരണം ചെയ്തു
ആലപ്പുഴ: ചെറുതന ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു നിർവഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 3 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ശോഭന, ഷാജൻ ജോർജ്, ടി. മുരളി, സ്മിതമോൾ വർഗീസ്, മായാ ദേവി, ശരത് ചന്ദ്രൻ, ശ്രീകലാ സത്യൻ, അനില, സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ് കൃഷ്ണ, ഫിഷറീസ് കോഡിനേറ്റർ ലക്ഷ്മി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അഞ്ജനാ ദീപ്തി, മറ്റ് ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments