Skip to main content
ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച നിയുക്തി മെഗാ ജോബ് ഫെയറിന്റെ ഉദ്ഘാടനം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിക്കുന്നു

ഹാപ്പിനെസ്സ് ഫെസ്റ്റിവലില്‍ നിയുക്തി മെഗാ തൊഴില്‍മേള

ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിച്ച നിയുക്തി മെഗാ തൊഴില്‍മേള എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് ക്യാമ്പസ്സില്‍ സംഘടിപ്പിച്ച ജോബ് ഫെയറില്‍ 400ല്‍ പരം ഉദ്യോഗാര്‍ഥികളുമെത്തി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ് സിജു, എംപ്ലോയ്‌മെന്റ് ഓഫീസ് (വി ജി) രമേശന്‍ കുനിയില്‍, ഹാപ്പിനെസ്സ് ഫെസ്റ്റ് കണ്‍വീനര്‍ പി ഒ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date