Skip to main content

വനിതാകമ്മിഷന്‍ പട്ടികവര്‍ഗ മേഖല ക്യാമ്പ് 28 മുതല്‍

പട്ടികവര്‍ഗ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ ഡിസംബര്‍ 28നും 29നും ആറളത്ത് പട്ടികവര്‍ഗ മേഖല ക്യാമ്പ് സംഘടിപ്പിക്കും. 28നു രാവിലെ 8.30ന് മേഖലയിലെ പട്ടികവര്‍ഗ സങ്കേതത്തിലെ വീടുകള്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 2.30ന് ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.
29ന് രാവിലെ 10ന് ആറളം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് അധ്യക്ഷത വഹിക്കും. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍, ലഹരിയുടെ വിപത്ത് എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ അവതരിപ്പിക്കും.

date