Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 27-12-2023

ലോഗോ ക്ഷണിച്ചു

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ജനുവരി 13, 14 തീയതികളില്‍ നടക്കുന്ന സംസ്ഥാന ബഡ്സ് സ്‌കൂള്‍ കലോത്സവത്തിന് പേര്, ലോഗോ എന്നിവ ക്ഷണിച്ചു. എന്‍ട്രികള്‍ ഡിസംബര്‍ 30നകം budsstatefest24@gmail.com ലേക്കോ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, കണ്ണൂര്‍ ബി എസ് എന്‍ എല്‍ ഭവന്‍, കണ്ണൂര്‍ 2 എന്ന വിലാസത്തിലോ ലഭിക്കണം. ഫോണ്‍: 0497 2702080.

കുടിശ്ശിക തീര്‍പ്പാക്കല്‍ അദാലത്ത്

സംസ്ഥാന അസംഘടിത തൊഴിലാളി സുമൂഹിക സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ, കുടിശ്ശികയുള്ള അംഗങ്ങള്‍ക്ക് പിഴ സഹിതം വരിസംഖ്യ അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിനുള്ള അദാലത്ത് തുടങ്ങി. അദാലത്ത് കാലയളവില്‍ കുടിശ്ശികയും വരിസംഖ്യ തുകയും അഞ്ച് തവണകളായി ഒടുക്കുന്നതിന് അവസരമുണ്ട്. ഫോണ്‍: 0497 2970272.

ഗതാഗതം നിരോധിച്ചു

വള്ളിത്തോട് -അമ്പായത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി കെ ആര്‍ എഫ് ബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. വള്ളിത്തോട് നിന്നും എടൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള ഭാരമേറിയ വാഹനങ്ങള്‍ ചെമ്പോത്തിനാടി കവല കമ്പനി നിരത്ത് വഴി പോകണം.
എരഞ്ഞോളി ബോട്ട് ജെട്ടി നിര്‍മാണവുമായി ബന്ധപ്പെട്ട കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ എരഞ്ഞോളി പാലത്തിനടുത്ത് നിന്നും കോമത്ത്പാറ റോഡ് വഴി കൊളശ്ശേരി ഭാഗത്തേക്കുള്ള വാഹനഗതാഗതം ഡിസംബര്‍ 28ന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെ താല്‍കാലികമായി നിരോധിച്ചതായി കണ്ണൂര്‍ ഉള്‍നാടന്‍ ജലഗതാഗത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ്, അനിമേഷന്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0460 2205474, 0460 2954252.

കിക്മയില്‍ എംബിഎ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2024-26 എംബിഎ (ഫുള്‍ടൈം) ബാച്ചിലേക്ക് അപേക്ഷ  ക്ഷണിച്ചു. www.kicma.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ജനുവരി 20 വരെ അപേക്ഷ സമര്‍പ്പിക്കാം.
കേരള സര്‍വ്വകലാശാലയുടെയും, എ ഐ സി ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, എസ് സി/എസ് ടി/ ഒ ഇ സി/ ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി  നിബന്ധനകള്‍ക്ക്   വിധേയമായി  ഫീസ് ആനുകൂല്യവും ലഭിക്കും.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയിലെ സി-മാറ്റ് എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 8547618290, 9188001600. വെബ്‌സൈറ്റ്: www.kicma.ac.in

ടെണ്ടര്‍

ജില്ലാ പഞ്ചായത്തിലും എല്‍ എസ് ജി ഡി വിങ്ങിലും ഫോട്ടോസ്റ്റാറ്റ്/ മള്‍ട്ടി ഫങ്ഷണല്‍ പ്രിന്റര്‍ മെഷീന്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി ആറിന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2700205. വെബ്സൈറ്റ്: www.tender.lsg.keral.gov.in.
എടക്കാട് അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി ടാക്സി പെര്‍മിറ്റുള്ള ജീപ്പ്/ കാര്‍ വാടകക്ക് നല്‍കാന്‍ തയ്യാറുള്ള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 12ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2852100.

ക്വട്ടേഷന്‍

പട്ടികജാതി വികസന വകുപ്പിന് കീഴിലെ അഴീക്കോട് പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മൂന്ന് സി സി ടി വി ക്യാമറയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി ഏഴിന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9188920086.

date