Skip to main content

കുട്ടികളുടെ പാർലിമെന്റ് പരിശീലനം നാളെ

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി, ജില്ലയിലെ ഗ്രാമ -നഗരസഭാ തലങ്ങളിൽ കുട്ടികളുടെ പാർലിമെന്റ് സംഘടിപ്പിക്കും.86 ഗ്രാമപഞ്ചായത്തുകൾ , 7 നഗരസഭകൾ എന്നിവിടങ്ങളിലും കോർപ്പറേഷന് കീഴിൽ 2 പാർലിമെന്റുകളുമാണ് നടക്കുക. ജില്ലയിൽ ആകെ 95 പാർലിമെന്റുകൾ സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻമാർക്കും ചുമതലക്കാരായ അധ്യാപകർക്കുമുള്ള പരിശീലനം നാളെ (ഡിസംബർ 28) നടക്കും.

മുളങ്കുന്നത്ത്കാവ് കിലയിൽ നടക്കുന്ന പരിശീലനം രാവിലെ 10 ന് സേവിയർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനാകും.

കില ഡയറക്ടർ ജോയ് ഇളമൺ, തൃശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ കായികകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ എ ഗോപകുമാർ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എസ് ബസന്ത്ലാൽ, ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ റഹീം വീട്ടിപ്പറമ്പിൽ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ വി എസ് പ്രിൻസ്, ലിനി ഷാജി തുടങ്ങിയവരും പങ്കെടുക്കും.

ഭാഷാസമേതം അധ്യാപകപരിശീലനം

സമേതം സമഗ്ര വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി, പ്രൈമറി അധ്യാപകർക്കുള്ള ഇംഗ്ലീഷ് ഭാഷാ പരിശീലന പരിപാടിക്ക് ഇന്ന് (ഡിസംബർ 28) തുടക്കമാകും. രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ നടക്കുന്ന ദ്വിദിന പരിശീലനപരിപാടി ഡിസംബർ 29 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ കൗൺസിലർ രാജശ്രീ ഗോപൻ, റഹീം വീട്ടിപ്പറമ്പിൽ, വി എസ് പ്രിൻസ് തുടങ്ങിയവർ പങ്കെടുക്കും.

date