Skip to main content

എന്‍.എസ്എ.സ് സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

അച്ചൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പ് തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ക്യാമ്പ്  ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വിജയന്‍ തോട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഓഫീസര്‍ സി ടി മന്‍സൂര്‍ ക്യാമ്പ് വിശദീകരണം നടത്തി. മാലിന്യ മുക്തം നവകേരളം പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടക്കുന്ന ക്യാമ്പില്‍ സ്‌നേഹാരാമം നിര്‍മ്മാണം, ലഹരി വിരുദ്ധ ക്യാന്‍വാസ്, വ്യക്തിത്വ വികസനം, ശുചീകരണ പരിപാടികള്‍, സ്‌നേഹ സന്ദര്‍ശനം, തൊഴിലുറപ്പ് തൊഴിലാളികളുമായുള്ള സ്‌നേഹസംവാദം, പോള്‍ ബ്ലഡ് ആപ്പ് പരിചയം, ഹരിത ഗൃഹം, ഗ്രീന്‍ ക്യാന്‍വാസ് നിര്‍മ്മാണം, വൈവിധ്യമാര്‍ന്ന പഠന ക്ലാസുകള്‍, കലാസാംസ്‌കാരിക പരിപാടികള്‍, തനത് പരിപാടികള്‍ തുടങ്ങിയവ നടക്കും.

date