Skip to main content

നൈപുണ്യ വികസന കോഴ്സ് അപേക്ഷ ക്ഷണിച്ചു

പനമരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വനിതകള്‍ക്ക് വേണ്ടി അസാപ് കേരള മുഖേന നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന കോഴ്സുകള്‍ സ്‌കോളര്‍ഷിപ്പോടുകൂടി പഠിക്കുവാന്‍ അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നെസ് ട്രെയിനര്‍ കോഴ്സ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജി എസ് ടി യൂസിംഗ് ടാലി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ ഹ്രസ്വകാല കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പനമരം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, ജാതി വരുമാന സര്‍ട്ടിഫിക്കറ്റ,് വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ,് ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷകള്‍ ജനുവരി 5 നകം പനമരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍ക്കണം.

date