Skip to main content

പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും മുട്ടില്‍ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ മുട്ടില്‍ പഞ്ചായത്ത് പരിധിയിലുള്ള യു.ഡി.ഐ.ഡി കാര്‍ഡിനു വേണ്ടി അപേക്ഷിച്ചിട്ട്  ഇതുവരെയും ലഭിക്കാത്ത അപേക്ഷകര്‍ക്കായുള്ള യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. മുട്ടില്‍ പഞ്ചായത്തില്‍ നടന്ന അദാലത്ത്  മുട്ടില്‍ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീദേവി ബാബു, വൈസ് പ്രസിഡന്റ് അഷ്റഫ് ചിറക്കല്‍, എസ്.ഐ.ഡി ജില്ലാ കോര്‍ഡിനേറ്റര്‍ എബിന്‍ ജോസഫ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിനോജ് പി ജോര്‍ജ് , ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അദാലത്തില്‍ എത്തിയ മുഴുവന്‍ ആളുകളുടെയും പരാതികള്‍ തീര്‍പ്പാക്കി.

date