Skip to main content

ഗവ. കേരളവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടാംഘട്ടം കെട്ടിട നിര്‍മ്മാണം ആരംഭിച്ചു

എറിയാട് ഗവ. കേരളവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി രണ്ടാംഘട്ടം കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരന്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാന്‍, വാര്‍ഡ് മെമ്പര്‍ പി കെ മുഹമ്മദ്, പി ടി എ പ്രസിഡന്റ് ടി കെ റാഫി, പി ടി എ വൈസ് പ്രസിഡന്റ് ആഷിക്ക്, എസ് എം സി ചെയര്‍മാന്‍ ഐ ജി സുരേഷ്, ഷിഹാബ്, മുഹമ്മദലി, പ്രധാന അധ്യാപിക  ലാലി, ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.

date