Skip to main content
ബിസിനസ് ക്വിസ് മത്സരം 

ബിസിനസ് ക്വിസ് മത്സരം 

കെല്‍ട്രോണ്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ സ്റ്റഡി സെന്റര്‍ പ്ലസ് ടു കോമേഴ്‌സ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ ബിസിനസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സെന്റ് തോമസ് കോളേജ് ജൂബിലി ബ്ലോക്കില്‍ നടത്തിയ മത്സരത്തില്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച് എസ് എസ്, വിവേകോദയം ബോയ്‌സ് എച്ച് എസ് എസ്, ഇരിങ്ങാലക്കുട നാഷണല്‍ എച്ച് എസ് എസ് എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് സെന്റ് തോമസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. പ്രൊഫ.  ഡെയ്‌സിലാന്റ് തട്ടില്‍ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.

date